ജീവനക്കാരുടെ ആനുകൂല്യം നൽകണം
വൈശാലി ഫാർമസ്യൂട്ടിക്കൽസിനുമുന്നിൽ ധർണ നടത്തി

സംയുക്ത ട്രേഡ് യൂണിയൻ വൈശാലി ഫാർമസ്യൂട്ടിക്കൽസിനുമുന്നിൽ നടത്തിയ ധർണ എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ഔഷധ നിർമാണശാലയായ എടത്തല വൈശാലി ഫാർമസ്യൂട്ടിക്കൽസിലെ മുൻ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കമ്പനിക്കുമുന്നിൽ ധർണ നടത്തി.
പ്രവർത്തനം നിലച്ച് ലിക്വിഡേഷനായ കമ്പനിയിലെ ഉപകരണങ്ങൾ വിൽപ്പന നടത്തിയതറിഞ്ഞാണ് ജീവനക്കാർ എത്തിയത്. ആനുകൂല്യങ്ങൾ നൽകാതെ സ്ഥാപനത്തിൽനിന്ന് വസ്തുക്കളൊന്നും നീക്കരുതെന്നാണ് ആവശ്യം. ഡോ. കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് പിരിച്ചുവിട്ടവർക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. നൂറിലധികംപേരെയാണ് പിരിച്ചുവിട്ടത്.
ധർണ സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഗോപു കൃഷ്ണൻ അധ്യക്ഷനായി. വാർഡ് അംഗം മഫീന റെജീബ്, എം എം കിള്ളർ, എ എസ് കെ സലിം, എം ആർ ചന്ദ്രൻ, ടി എ ബാബു, കാഞ്ചന ശശി എന്നിവർ സംസാരിച്ചു.











0 comments