ad
Deshabhimani

വിഴിഞ്ഞം കരാർ ലംഘനം: അദാനി കമ്പനിക്ക്‌ 
പലതവണ നോട്ടീസ്‌ നൽകി

Gautam Adani
വെബ് ഡെസ്ക്

Published on Jul 11, 2026, 03:53 AM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിലെ കരാർ വ്യവസ്ഥ ലംഘിച്ചതിന്‌ അദാനി പോര്‍ട്‌സിന്‌ വിഴിഞ്ഞം തുറമുഖ കമ്പനി കഴിഞ്ഞ മൂ‍ന്നുവർഷവും നോട്ടീസ്‌ അയച്ചിരുന്നു. ഓരോ പിഴവിലും സർക്കാരിനെ അറിയിച്ചാണ്‌ വിശദീകരണം തേടിയത്‌. വിവിധ സംഭവങ്ങളിൽ പിഴയടയ്‌ക്കാനും നിർദേശിച്ചിരുന്നു. ദിവ്യ എസ്‌ അയ്യർ വിഴിഞ്ഞം തുറമുഖ എംഡിയായിരിക്കെയാണിത്‌. നോട്ടീസ്‌ നൽകിയത്‌ സ്വാഭാവിക നടപടിയാണ്‌. എന്നാൽ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായാണ്‌ അദാനി പോർട്ട്‌ അധികൃതരോട്‌ പരാതി പ്പെട്ടത്. സാമ്പത്തിക അവലോകന റിപ്പോർട്ട്‌ കൃത്യമായി നൽകണമെന്ന വ്യവസ്ഥ പാലിക്കാത്തതിനും ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന തുക ആ അക്കൗണ്ട് വഴി മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ചതിനും തുറമുഖ എംഡി, അദാനി പോർട്ടിന്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. 

കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ എംഡിയെ മാറ്റാൻ സർക്കാരിൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. യുഡിഎഫ്‌ അധികാരത്തിൽ വന്നതോടെ, സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരുടെ പുനഃസംഘടനയിൽ ദിവ്യ എസ്‌ അയ്യരെ മാറ്റി, താരതമ്യേന ജൂനിയറായ ഉദ്യോഗസ്ഥനെ എംഡിയാക്കി. അതിലും സീനിയറായ ഉദ്യോഗസ്ഥൻ തുറമുഖ സെക്രട്ടറിയും വകുപ്പ്‌ കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമാക്കി. വിഴിഞ്ഞം ഓഹരിവിൽപ്പനയിലെ യുഡിഎഫിന്റെ കള്ളക്കളിയിലേക്കാണ്‌ ഇ‍ൗ നിയമനങ്ങൾ വിരൽചൂണ്ടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home