ad
Deshabhimani

പ്രതിനിധി സമ്മേളനം ഇന്ന്‌

 കർഷകസംഘം മംഗലപുരം ഏരിയ സമ്മേളനം തുടങ്ങി

കർഷക സംഘം മംഗലപുരം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം 
വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കർഷക സംഘം മംഗലപുരം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം 
വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 05:03 AM | 1 min read

മംഗലപുരം ​

കർഷക സംഘം മംഗലപുരം ഏരിയ സമ്മേളനത്തിന് തുടക്കം. കൊടിമര, പതാക ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. പോത്തൻകോട് ജി വാമദേവൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ഏരിയ പ്രസിഡന്റ് എൻ ജി കവിരാജൻ ക്യാപ്ടനായ കൊടിമര ജാഥയും മേനംകുളം ഡോ. ന്യൂമാൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ഏരിയ വൈസ് പ്രസിഡന്റ് നസീർ ക്യാപ്ടനായ പതാക ജാഥയും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയായ ചെമ്പകമംഗലം കണിമംഗലം കൺവൻഷൻ സെന്ററിൽ (സ. കോടിയേരി ബാലകൃഷ്ണൻ നഗർ) സംഗമിച്ചു. പൊതുസമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം വി ജോയി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ആർ ജയൻ അധ്യക്ഷനായി. കൺവീനർ ജി സജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജലീൽ, ഏരിയ സെക്രട്ടറി അഡ്വ. എം യാസിർ, പ്രസിഡന്റ് എൻ ജി കവിരാജൻ, പികെഎസ് ജില്ലാ പ്രസിഡന്റ് എസ് സുനിൽ കുമാർ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി എസ് കാർത്തിക, സിഐടിയു ഏരിയ സെക്രട്ടറി വേങ്ങോട് മധു, എൻ സായികുമാർ, ആർ അനിൽ, കെ എം സക്കീർ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ്‌ വിധീഷ്, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ പി ധർമപാലൻ, എം ഇ ഷംനാദ്, കർഷക സംഘം ഏരിയ ട്രഷറർ എസ് ഹരികുമാർ എന്നിവർ സംസാരിച്ചു. കർഷകസംഘം മംഗലപുരം ഏരിയ സമ്മേളനത്തിൽ മുട്ടപ്പലം ലോക്കൽ കമ്മിറ്റി അംഗം അബ്ദുൾ വാഹീദ് കർഷകസംഘം മംഗലപുരം മേഖലാ സെക്രട്ടറി ഗിരീഷിന് വീടുവയ്ക്കാൻ നൽകിയ അഞ്ച്‌ സെന്റ് ഭൂമിയുടെ ആധാരവും വി ജോയി എംഎൽഎ കൈമാറി. ശനി പകൽ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home