വല്ലാത്ത പ്രോഗ്രസ് ! 50 ദിവസം; മരണം 136; പിഴവ് 20+

തിരുവനന്തപുരം
: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 50 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് പകർച്ചവ്യാധികളിൽ മരിച്ചത് 132 പേർ. വിവിധ ജില്ലകളിലായി 20ലേറെ ചികിത്സാ പിഴവിൽ നാലുമരണം. വ്യാഴാഴ്ച നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽനിന്ന് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതൊക്കെ നടക്കുന്പോഴും ആരോഗ്യമന്ത്രി നേട്ടം കാണിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് എഐ വഴി തയ്യാറാക്കുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, നാദാപുരം താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ചികിത്സാപിഴവിൽ രോഗികൾ മരിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ 73 വയസ്സുകാരിയുടെ കാലിലെ ഞരന്പറ്റു, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പുഴുവരിച്ചു, എറണാകുളം ജനറൽ ആശുപത്രിയിൽ അർബുദബാധിത നേരിട്ടത് വൻദുരിതം, ആലപ്പുഴയിൽ പല്ലുവേദനയ്ക്ക് കുത്തിവയ്‌പ്പെടുത്ത യുവാവ് കുഴഞ്ഞുവീണു.. ഇങ്ങനെ നീളുന്നു ശരിക്കുള്ള പ്രോഗ്രസ് റിപ്പോർട്ട്.
ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഷിഗല്ല വ്യാപനമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രണ്ട് കുഞ്ഞുങ്ങളുൾപ്പടെ ആറുപേർ മരിച്ചു. വെള്ളിയാഴ്ച മാത്രം എട്ടുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കൊതുകുജന്യ രോഗങ്ങളിലും എലിപ്പനിയിലും സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വ്യാപനം രേഖപ്പെടുത്തി.
26 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. രോഗവ്യാപനവും പിഴവുകളും വർധിക്കുമ്പോഴും ആശുപത്രിയിലെ ഡോക്ടർമാരുടെ നിയമനം സർക്കാർ വൈകിക്കുകയാണ്. പല ആശുപത്രികളിലും പ്രതിരോധ മരുന്ന് ക്ഷാമവും രൂക്ഷമായി.










0 comments