'ടെററിസ്റ്റ് സ്റ്റേറ്റ്’ പ്രതിഷേധസംഗമം നടത്തി

തൃപ്പൂണിത്തുറ
ഇസ്രയേലിന്റെ അധിനിവേശത്തിൽ പിടഞ്ഞൊടുങ്ങുന്ന പലസ്തീനിലെ മനുഷ്യർക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധസംഗമം "ടെററിസ്റ്റ് സ്റ്റേറ്റ്’ സംഘടിപ്പിച്ചു. ചിത്രകാരന്മാരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഒന്നുചേർന്ന് നടത്തിയ പ്രതിഷേധം ജസ്റ്റിസ് വി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോ. ഷൈലജ ചെന്നാട്ട് അധ്യക്ഷയായി. പ്രൊഫ. അജയകുമാർ, ടി എ സത്യപാൽ, ഷാജി പ്രവണത, വിനോദ് കൃഷ്ണ, ജോഷി ഡോൺ ബോസ്കോ തുടങ്ങിയവർ സംസാരിച്ചു.
ചിത്രങ്ങൾ വരച്ചും ശിൽപ്പം നിർമിച്ചും കവിതകൾ ചൊല്ലിയും നിരവധിപേർ പ്രതിഷേധ പങ്കാളികളായി. മുസോളിനിയെ കൊലചെയ്ത് കെട്ടിത്തൂക്കിയ ഇൻസ്റ്റലേഷനും തൃശൂർ ചമയം നാടകവേദി അവതരിപ്പിച്ച "ഭടൻ’ എന്ന നാടകവും ശ്രദ്ധേയമായി. പലസ്തീൻ പതാകയ്ക്ക് താഴെ കെട്ടിയ ഇസ്രയേലിന്റെ കൊടി അഗ്നിക്കിരയാക്കി.









0 comments