ad
Deshabhimani

ജീവനക്കാരും അധ്യാപകരും ധർണ നടത്തി

Protest

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് 
സംഘടിപ്പിച്ച ധർണ കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ എം എൻ ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Jun 24, 2026, 12:17 AM | 1 min read

കൊച്ചി

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റ് പരിസരത്ത് ധർണ നടത്തി. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അധ്യക്ഷനായി.


ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ, കെജിഒഎ ജില്ലാ സെക്രട്ടറി വി എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു. പ്രതിലോമകരമായ ബജറ്റ് നിർദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യുക, സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home