പ്രിയദര്‍ശിനി സൗജന്യയാത്ര
ബസില്‍ ദോശ വില്‍പ്പന നടത്തി സ്വകാര്യ ബസുടമകളുടെ പ്രതിഷേധം

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രമൂലം പ്രതിസന്ധിയിലായെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകള്‍ തോപ്പുംപടിയില്‍ ദോശ ചുട്ട് പ്രതിഷേധിക്കുന്നു
മട്ടാഞ്ചേരി
പ്രിയദർശിനി സൗജന്യയാത്രയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ ദോശ ചുട്ട് പ്രതിഷേധിച്ചു. തോപ്പുംപടി ബിഒടി പാലത്തിനുസമീപമാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദോശ ചുട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.
ദോശ വാങ്ങിയവര്‍ ബസില്‍ കയറിയിരുന്ന് കഴിച്ചാണ് ശ്രദ്ധക്ഷണിക്കൽ സമരം നടത്തിയത്. സാഹിത്യകാരൻ എം വി ബെന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം എസ് ലാലൻ അധ്യക്ഷനായി. രാമ പടിയാർ, കെ ബി സുനീർ, കെ എം സിറാജ്, ബി ഒ ഡേവിസ്, എ പി നവാസ്, കെ അലി തുടങ്ങിയവർ സംസാരിച്ചു.
പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കിയതിനാൽ സ്വകാര്യ ബസിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത് വൻ ബാധ്യതയാണ് സ്വകാര്യ ബസ് മേഖലയ്ക്ക് വരുത്തിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.










0 comments