Deshabhimani

പ്രിൻസ് നോബിളിനെ 
അനുമോദിച്ചു

Congratulated

പ്രിൻസ് നോബിളിനെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി 
വീട്ടിലെത്തി അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 01:50 AM | 1 min read

കൊച്ചി


ഏഷ്യൻ ഗെയിംസിൽ സെയിലിങ്ങിൽ വെള്ളിമെഡൽ നേടിയ പ്രിൻസ് നോബിളിനെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി വീട്ടിലെത്തി അനുമോദിച്ചു. കൗൺസിലർമാരായ പി ജെ ദാസൻ, ജോസഫ് ഫെർണാണ്ടസ്, കെ ജെ ആന്റണി, എ സി അലോഷി, പി എക്സ് അലക്സാണ്ടർ എന്നിവർ ഒപ്പമുണ്ടായി.


വൈപ്പിൻ


ഏഷ്യൻ ഗെയിംസിൽ സെയിലിങ്ങിൽ വെള്ളിമെഡൽ നേടിയ പള്ളിപ്പുറം സ്വദേശി പ്രിൻസ് നോബിളിനെ റാംസ് ബൈ ക്രാഫ്റ്റ് കോളേജ്‌ അനുമോദിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. സി എ മജീദ് അധ്യക്ഷനായി. അക്കാദമിക് അഡ്വൈസർ ഡോ. ജിയോ പോൾ, പ്രിൻസിപ്പൽ ഡോ. മിന്നു ജോൺ, അസി. പ്രൊഫസർ ഷെറ സുരേഷ് എന്നിവർ സംസാരിച്ചു.


പ്രിൻസ് നോബിൾ വിദ്യാർഥികളുമായി മത്സരാനുഭവങ്ങളും പങ്കുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home