ad
Deshabhimani

കെഎസ്‌ആർടിസി എസി ബസ് 
സർവീസ് ആരംഭിച്ചു

Premium Superfast
വെബ് ഡെസ്ക്

Published on Jan 02, 2026, 12:45 AM | 1 min read


കോതമംഗലം

കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ്‌ ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കോതമംഗലത്തുനിന്ന്‌ തിരുവനന്തപുരത്തേക്കാണ്‌ സർവീസ്‌.


മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായി. കൗൺസിലർമാരായ സലിം ചെറിയാൻ, മാജോ മാത്യു, ഉണ്ണിക്കൃഷ്ണൻ, സീത വിജയൻ, സിനി തോമസ്, ഷിബി ബാബു, ബേബി പൗലോസ്, ആശ ലില്ലി തോമസ്, നിജാമുദീൻ, അനസ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.


കോതമംഗത്തുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് എറണാകുളം, ആലപ്പുഴ, കൊല്ലം വഴി ‍ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട്‌ 5.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് കോട്ടയം വഴി രാത്രി 11.50ന് കോതമംഗലത്തെത്തും. www.onlineksrtcswift. com വഴി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. ഫോൺ: 91889 33783



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home