ad
Deshabhimani

ചൂട്ടുകത്തിച്ച്‌ പ്രതിഷേധം

പ്രതിഷേ

ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി കെഎസ്ഇബി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം 
സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 01:57 AM | 1 min read

കോതമംഗലം


സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിൽ പ്രതിഷേധിച്ച് ‘ഇന്ദിരകട്ട് കേരളത്തിൽ വേണ്ട' മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു.


കോതമംഗലം കെഎസ്‌ഇബി സെക്ഷൻ ഓഫീസിനുമുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അരുൺ പി ബോബൻ അധ്യക്ഷനായി.

ജില്ലാ വൈസ് പ്രസിഡന്റ്‌ ജിയോ പയസ്, ധനേഷ് കെ ശ്രീധർ, എൽദോസ് പോൾ, വിഷ്ണു തങ്കപ്പൻ, എൽസൺ സജി, കെ എൻ അമൽ എന്നിവർ സംസാരിച്ചു.


പറവൂർ​


പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷം ജനങ്ങളെ ദ്രോഹിക്കുന്ന പവർകട്ട് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി പറവൂർ സെക്‌ഷൻ ഓഫീസിലേക്ക് പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിവേദ് മധു അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ പി ആർ സജേഷ്‌കുമാർ, ജില്ലാ കമ്മിറ്റി അംഗം സേതു പാർവതി, എം എസ് അരുൺജി, അഖിൽ സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home