ad
Deshabhimani

മൂവാറ്റുപുഴയിൽ യുഡിഎഫ്‌ 
വിമതപ്പട വിജയിച്ചു

UDF
വെബ് ഡെസ്ക്

Published on Dec 14, 2025, 02:46 AM | 1 min read


മൂവാറ്റുപുഴ

മൂവാറ്റുപുഴയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിച്ച യുഡിഎഫ് വിമതർക്ക്‌ വിജയം. നഗരസഭ ഒന്നാംവാർഡിൽ കെ കെ സുബൈറാണ് വിജയിച്ചത്. നിലവിൽ കൗൺസിലറായിരുന്നെങ്കിലും സീറ്റ് നൽകാത്തതിനെ തുടർന്നാണ് വിമതനായത്‌. വാളകം പഞ്ചായത്ത് 13–ാം വാർഡിൽ ഇ വി ജോർജ് വിജയിച്ചു. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമായിരുന്നു.


കല്ലൂർക്കാട് പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗക്കാരനായിരുന്ന നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബിക്ക് സീറ്റ് നൽകാത്തതിനാൽ വിമതനായി മത്സരിച്ച്‌ വിജയിച്ചു. കഴിഞ്ഞ കാലയളവിൽ രണ്ടരവർഷം പ്രസിഡന്റായിരുന്ന ജോർജ് ഫ്രാൻസിസായിരുന്നു യുഡിഎഫ് സ്ഥാനാർഥി. പായിപ്ര നാലാംവാർഡിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് വിമതനായി മത്സരിച്ച മുസ്ലിംലീഗ് മുൻ പ്രവർത്തകൻ നജീബ് ഇല്ലത്തുകുടി ലീഗ് സ്ഥാനാർഥിക്കെതിരെ വിജയിച്ചു. മൂവാറ്റുപുഴ നഗരസഭയിൽ കോൺഗ്രസിലെ മുൻ കൗൺസിലർ കെ എസ് ജയകൃഷ്ണൻനായർ ബിജെപി ധാരണയോടെ 22–ാം വാർഡിൽ മത്സരിച്ച് വിജയിച്ചു. കഴിഞ്ഞതവണ നഗരസഭ കാവുംപടി വാർഡിൽ വിജയിച്ച എൻഡിഎയിലെ രാജശ്രീ രാജു പിന്നീട് യുഡിഎഫിൽ ചേർന്നു. ഇത്തവണ വീണ്ടും എൻഡിഎ സ്വതന്ത്രയായി ഇതേവാർഡിൽ വിജയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home