പൂതൃക്ക എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ്
എൽഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ചു

പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നീതു ജോയിഡ് നാമനിർദേശപത്രിക സമർപ്പിക്കുന്നു
കോലഞ്ചേരി
പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നീതു ജോയിഡ് നാമനിർദേശപത്രിക സമർപ്പിച്ചു.
വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരന് മുമ്പാകെയാണ് പത്രിക നൽകിയത്. 28നാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് നേതാക്കളായ കെ എസ് അരുൺകുമാർ, കെ കെ ഏലിയാസ്, ഷിജി ശിവജി, സി കെ വർഗീസ്, എം എൻ മോഹനൻ, ജോളി കെ പോൾ, എൻ വി കൃഷ്ണൻകുട്ടി, എം എൻ അജിത് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി.
ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ട്വന്റി 20 സംഘപരിവാർ പാളയത്തിലെത്തിയതിനെ തുടർന്നാണ് പൂജ രാജിവച്ചത്.










0 comments