ad
Deshabhimani

പോണേക്കര റോഡ് സഞ്ചാരയോഗ്യമാക്കണം: ധർണ നടത്തി

PONEKKARA ROAD

പോണേക്കര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 18, 2026, 02:16 AM | 1 min read

കൊച്ചി


യാത്രാദുരിതവും അപകടഭീഷണിയും നിലനിൽക്കുന്ന പോണേക്കര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി ധർണ നടത്തി. തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ അധ്യക്ഷനായി.


ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ എ മണി, പി വി ഷാജി, വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ അധികാരികൾ ഇടപെട്ട് ഉടൻ റോഡ് നവീകരണം ആരംഭിക്കണമെന്നും യാത്രാസൗകര്യം ഉറപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home