ജില്ലാതല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി

പൾസ് പോളിയോ ദിനത്തിൽ തന്റെ കൂടെപ്പിറപ്പിന് വാക്സിൻ നല്കാൻ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്ന നാടോടി ബാലൻ. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം വഴിയോര കച്ചവടത്തിനെത്തിയ നാടോടി സംഘത്തിലെ കുട്ടികളായ ഇവർ മറ്റുള്ളവർ പോളിയോ വാക്സിൻ നൽകുന്നത് കണ്ടാണ് സഹോദരങ്ങളെ കൊണ്ടുവന്നത് . ഫോട്ടോ.. സുനോജ് നൈനാൻ മാത്യു
കൊച്ചി
പൾസ് പോളിയോ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി അഞ്ചുവയസ്സുവരെയുള്ള 1,62,529 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിടുന്നത്. ഇതിന് 1,993 പൾസ് പോളിയോ ബൂത്ത് സജ്ജമാക്കി. മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ 29, 30 തീയതികളിലും പ്രവർത്തിക്കും.
ചേരാനല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ക്ലീറ്റസ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ഷാഹിർഷാ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, സൈന ഒ ജി, ഷിമ്മി ഫ്രാൻസിസ്, ഡോ. ജി രജനി, ഡോ. കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments