ad
Deshabhimani

വാഹനപരിശോധനക്കിടെ എസ്ഐയെ സ്കൂട്ടർ ഇടിച്ചിട്ടു

police cap
വെബ് ഡെസ്ക്

Published on May 08, 2026, 12:40 AM | 1 min read

കൊച്ചി

​വാഹനപരിശോധനക്കിടെ എസ്ഐയെ സ്കൂട്ടർ ഇടിച്ചു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ സുധീഷ് ബാബു (56) വിനെയാണ് സ്കൂട്ടര്‍ ഇടിച്ചത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.


ബുധൻ രാത്രി 11ന് ആണ് സംഭവം. സുധീഷ് ബാബുവും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കലൂർ സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്തെ റോഡില്‍ വാഹനപരിശോധന ഡ്യൂട്ടിയിലായിരുന്നു. അതേസമയം ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്ന് യുവാക്കൾ അതുവഴി എത്തി.


പൊലീസ് ഉദ്യോഗസ്ഥന്‍ സ്കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്കൂട്ടർ നിർത്താതെ യുവാക്കൾ അതിവേഗം മുന്നോട്ട് എടുത്തപ്പോൾ കുറച്ച‌കലെ മാറിനിന്നിരുന്ന എസ്ഐ സുധീഷ് ബാബുവിന്റെ ദേഹത്ത്‌ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹം റോഡില്‍ മുഖമടിച്ചു വീണു. യുവാക്കൾ സ്‌കൂട്ടറുമായി കടന്നു കളഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home