പൊക്കാളിപ്പാടം തരംമാറ്റൽ നിർത്തണം

കെഎസ്‌കെടിയു എളങ്കുന്നപ്പുഴ വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി വി ബാബു ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
പൊക്കാളിപ്പാടം മണ്ണുമാന്തി ഉപയോഗിച്ചുള്ള തരംമാറ്റൽ നിർത്തണമെന്നും തണ്ണീർത്തട നിയമം കർശനമായി നടപ്പാക്കണമെന്നും കെഎസ്‌കെടിയു എളങ്കുന്നപ്പുഴ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗം പി വി ബാബു ഉദ്‌ഘാടനം ചെയ്‌തു. മാലിപ്പുറം ഐഐവി യുപി സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ വി കെ ശോഭൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ജോഷി, സിപിഐ എം ലോക്കൽ സെക്രട്ടറി ടി സി ചന്ദ്രൻ, സുനിൽ ഹരീന്ദ്രൻ, എം എ പ്രസാദ്, പെട്രു ജോർജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി കെ ശോഭൻ (പ്രസിഡന്റ്), കെ കെ അനിൽകുമാർ (സെക്രട്ടറി).










0 comments