ad
Deshabhimani

print edition അയോധ്യ രാമക്ഷേത്രക്കൊള്ള: പുതിയ എസ്‌ഐടി 
രൂപീകരിച്ചു

AYODHYA TEMPLE.
വെബ് ഡെസ്ക്

Published on Jul 27, 2026, 02:24 AM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ള അന്വേഷിക്കാൻ പുതിയ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) രൂപീകരിച്ച്‌ ഉത്തർപ്രദേശ്‌ സർക്കാർ. സാധാരണ ജീവനക്കാരെ ബലിയാടുകളാക്കി ‘വന്പൻ സ്രാവുകളെ’ രക്ഷിക്കാൻ എസ്‌ഐടി ശ്രമിച്ചെന്ന ആക്ഷേപങ്ങൾക്കിടെയാണ്‌ നടപടി. നേരത്തെ അയോധ്യ കാണിക്കക്കൊള്ള സിബിഐയെ ഏൽപ്പിക്കണമെന്ന ഹർജി പരിഗണിച്ച സുപ്രീംകോടതി നിലവിലെ എസ്‌ഐടിയിൽ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. വലിയ സാന്പത്തിക തിരിമറി നടന്നതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതാണ്‌ ഉചിതമെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപിന്നാലെയാണ്‌ എസ്‌ഐടി പുനഃസംഘടിപ്പിച്ചത്‌. ഐജി എസ്‌ കിരൺ നേതൃത്വം നൽകുന്ന പുതിയ സമിതിയിൽ ഡിഐജിയും എസ്‌എസ്‌പിയും അംഗങ്ങളാകും. മുതിർന്ന ഐപിഎസ്‌ ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സമിതിയെ ചുമതലയേൽപ്പിക്കാനും ജ‍ൂലൈ 27ന്‌ റിപ്പോർട്ട്‌ സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home