ad
Deshabhimani

യുഡിഎഫ്‌ നൽകിയ ഇരുട്ട്‌

മെഴുകുതിരി വെട്ടം പ്രതിഷേധ ജ്വാലയായി

cpi m

സിപിഐ എം കോതമംഗലം മുനിസിപ്പൽ വെസ്റ്റിൽ സംഘടിപ്പിച്ച മെഴുകുതിരി കത്തിച്ച് പ്രതിഷേധം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 02:19 AM | 1 min read

കൊച്ചി


വൈദ്യുതിക്ഷാമം പരിഹരിക്കാതെ കേരളത്തെ ഇരുട്ടിലേക്ക്‌ തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിന്റെ പിടിപ്പുകേടിൽ ജില്ല ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. സിപിഐ എം നേതൃത്വത്തിൽ ഞായർ വൈകിട്ട്‌ മെഴുകുതിരി കത്തിച്ച്‌ നടത്തിയ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കാളികളായി. വൈകിട്ട്‌ ഏഴിന്‌ വീടുകളിലും ലോക്കൽ കേന്ദ്രങ്ങളിലുമാണ്‌ പ്രതിഷേധം ജ്വലിച്ചത്‌.


സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ കോതമംഗലം ട‍ൗണിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ പറവൂർ പെരുമ്പടന്നയിലും എം അനിൽ കുമാർ എളമക്കരയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി സി ഷിബു ഉദയംപേരൂർ പുത്തൻകാവിലും ഷാജി മുഹമ്മദ് കവളങ്ങാട്‌ പല്ലാരിമംഗലം അടിവാടും പി ആർ മുരളീധരൻ മൂവാറ്റുപുഴ വാഴക്കുളത്തും കെ എൻ ഉണ്ണികൃഷ്ണൻ വടക്കേക്കര ലേബർ കവലയിലും പുഷ്പദാസ് പെരുന്പാവൂർ മനയ്ക്കമൂലയിലും പ്രതിഷേധത്തിൽ പങ്കാളികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home