ad
Deshabhimani

മഴുവന്നൂർ മഞ്ചനാട് കുടിവെള്ളപദ്ധതി ഉപയോക്താക്കൾ ആശങ്കയിൽ

plywood company

മഴുവന്നൂർ പഞ്ചായത്തിലെ മഞ്ചനാട് കുടിവെള്ളപദ്ധതി

വെബ് ഡെസ്ക്

Published on Jun 26, 2026, 12:56 AM | 1 min read

കോലഞ്ചേരി

പ്ലൈവുഡ് കമ്പനിയിലെ മാലിന്യം ഒഴുക്കലിനെത്തുടർന്ന്‌ മഴുവന്നൂർ പഞ്ചായത്തിലെ മഞ്ചനാട് കുടിവെള്ളപദ്ധതി ഉപയോക്താക്കൾ ആശങ്കയിൽ. പഞ്ചായത്തിലെ പ്രധാന കുടിവെള്ളപദ്ധതിയാണ് മഞ്ചനാട്. ഇവിടേക്ക് വെള്ളമെടുക്കുന്ന മഞ്ചനാട് തോട്ടിലേക്കാണ് പ്ലൈവുഡ് കമ്പനി മാലിന്യമൊഴുക്കുന്നത്.


രണ്ടാംവാർഡ് കൂഴൂർ കമൃതയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽനിന്ന്‌ ശുചിമുറിമാലിന്യം ഉൾപ്പെടെയുള്ളവ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് നിരോധന ഉത്തരവ് നൽകിയിട്ടും കമ്പനി യഥേഷ്ടം പ്രവർത്തിക്കുകയാണ്‌. പ്രസിഡന്റിന്റെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും പിന്തുണയോടെയാണ് കമ്പനി അനധികൃതമായി പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്.


കമ്പനിയുടെ മലിനമായ ചുറ്റുപാടുകളും മലിനജലം തോട്ടിലേക്ക് ഒഴുകുന്ന ദൃശ്യങ്ങളും പ്രചരിച്ചതോടെ കുടിവെള്ളം ഉപയോഗിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിലായി. പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും മറ്റും ഇവിടെനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തരനടപടി വേണമെന്ന ആവശ്യം ശക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home