പ്ലസ്‌വണ്‍
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ 182 പേര്‍

കൊച്ചി
ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത് 182 വിദ്യാര്‍ഥികള്‍. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ബുധന്‍ വൈകിട്ട് നാലുവരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിരപ്രവേശനമാണ് നേടേണ്ടത്. മറ്റു ജില്ലകളില്‍നിന്നുള്ള 18 അപേക്ഷകള്‍ ഉള്‍പ്പെടെ 226 അപേക്ഷകളാണ് പരിഗണിച്ചത്.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം 3252 സീറ്റുകള്‍ ജില്ലയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.










0 comments