ad
Deshabhimani

മൂന്നാം അലോട്ട്‌മെന്റ് ഇന്ന്

പ്ലസ്‌വൺ സ്ഥിരപ്രവേശനം
നേടിയത് 11,139 പേര്‍

Plus one Allotment
avatar
സ്വന്തം ലേഖകൻ

Published on Jun 28, 2026, 01:14 AM | 1 min read

കൊച്ചി

പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഒന്നും രണ്ടും അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ സ്ഥിരപ്രവേശനം നേടിയത് 11,139 പേര്‍. രണ്ടുഘട്ടത്തിലായി ഇതുവരെ 18,408 സീറ്റ്‌ അലോട്ട്‌ചെയ്‌തു. ഇതില്‍ 6412 വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനം നേടി. 827 പേർ പ്രവേശനം നേടിയിട്ടില്ല. രേഖകൾ കൃത്യമാകാത്തത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 30 പേരുടെ പ്രവേശനം തള്ളി. പട്ടിക ക്ഷേമവകുപ്പിന്‌ കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 10 പേര്‍ സ്ഥിരം പ്രവേശനം നേടി.


സ്‌പോർട്‌സ്‌ ക്വോട്ടയിൽ ആദ്യ അലോട്ട്‌മെന്റില്‍ ആകെ അലോട്ട്‌ചെയ്‌ത 422 സീറ്റിൽ 202 പേരാണ് സ്ഥിരപ്രവേശനം നേടിയത്. 115 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 105 പേർ പ്രവേശനം നേടിയിട്ടില്ല. ജില്ലയിൽ പ്ലസ്‌വണ്ണിന്‌ ആകെ 34,861 അപേക്ഷകരാണുള്ളത്. ഇതിൽ 4,360 അപേക്ഷകള്‍ മറ്റുജില്ലകളിൽനിന്നാണ്. ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള അധിക സീറ്റുള്‍പ്പെടെ 23,598 സീറ്റുകളാണുള്ളത്.


ഞായറാഴ്ച മൂന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രവേശനം. തുടർന്ന്‌ വരുന്ന ഒഴിവുകൾ പുതിയ അപേക്ഷപ്രകാരം സപ്ലിമെന്ററി ലിസ്‌റ്റിൽമാത്രമേ പരിഗണിക്കു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ്‌ ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം ഓപ്‌ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന്‌ പരിഗണിക്കാത്തവർക്കും അലോട്ട്‌മെന്റ്‌ ലഭിച്ചശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കിനൽകാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home