പികെഎസ് പ്രതിഷേധിച്ചു

പികെഎസ് മലയാറ്റൂർ ലോക്കൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഏരിയ സെക്രട്ടറി കെ കെ ശിവൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
മലയിടംതുരുത്ത് പാരിയത്തുകാവിലെ ദളിത് വേട്ടക്കെതിരെ പികെഎസ് മലയാറ്റൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. ഏരിയ സെക്രട്ടറി കെ കെ ശിവൻ ഉദ്ഘാടനം ചെയ്തു.
പികെഎസ് മലയാറ്റൂർ–നീലീശ്വരം ലോക്കൽ ട്രഷറർ എം എസ് സാനു ദത്തൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി സി എസ് ബോസ്, എ എം പ്രസാദ്, ഇ കെ അജൂബ്, വി കെ വത്സൻ, വി എൻ ഉണ്ണി എന്നിവർ സംസാരിച്ചു.










0 comments