പിറവം ഓണോത്സവ് 16 മുതൽ

ഓണോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ നിർവഹിക്കുന്നു
പിറവം
പിറവം നഗരസഭ ഓണോത്സവ് ‘വിസ്മയം 2k26’ ന് ഒരുക്കങ്ങൾ തുടങ്ങി. ആഗസ്‌ത് 16 മുന്നിന് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും അത്തം സായാഹ്ന സാംസ്കാരിക ഘോഷയാത്രയോടെ ഓണാഘോഷത്തിന് തുടക്കമാകും.
19 ന് പിറവം ചിൽഡ്രൻസ് പാർക്കിൽ ഫുഡ് ഫെസ്റ്റ്, തിരുവാതിരകളി മത്സരം, ആഗസ്‌ത് 20ന് കവിയരങ്ങ്, ചാക്യാർ കൂത്ത്, 21 ന് കൈകൊട്ടികളി മത്സരം, 22 ന് നീന്തൽ മത്സരം, അക്ഷരശ്ലോക സദസ്സ്, കാവ്യ ഡാൻസ് സ്കൂൾ, ശ്രീകല നൃത്ത വിദ്യാലയം എന്നിവരുടെ ഡാൻസ് പ്രോഗ്രാം, 23ന് പിറവം നാട്യകലാക്ഷേത്രയുടെ ഡാൻസ് പ്രോഗ്രാം, പാഴൂർ ഉണ്ണി ചന്ദ്രന്റെ സ്‌പെഷ്യൽ പാണ്ടിമേളം, 24ന് പൂക്കള മത്സരം, കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ ഗാനമേള, 28 ന് വടംവലി മത്സരം എന്നിവയുണ്ടാകും.
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷയായി. ലോഗോയുടെ പ്രകാശനവും ഓണം സമ്മാനക്കൂപ്പൺ ആദ്യ വില്പനയും നടന്നു.










0 comments