പൈപ്പ് പൊട്ടിയിട്ട് ഒരുമാസം ; അധികൃതർക്ക് അനക്കമില്ല

നായത്തോട് സ്‌കൂൾ ജങ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
അങ്കമാലി
വേങ്ങൂർ-എയർപോർട്ട് റോഡിൽ നായത്തോട് സ്‌കൂൾ ജങ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പെപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരുമാസമായിട്ടും അധികൃതർക്ക് അനക്കമില്ല.
സംസ്ഥാന സർക്കാർ മൂന്നുകോടി രൂപ ചെലവിൽ റോഡ് ബിഎംആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നതിന്റെ ഒന്നാംഘട്ടം പൂർത്തിയായിട്ടേയുള്ളൂ. റോഡ് തകരുന്ന വിധത്തിലാണിപ്പോൾ വെള്ളമൊഴുകുന്നത്. തുരുമ്പെടുത്ത പൈപ്പുകൾ റീടാറിങ്ങിനുമുന്നേ മാറ്റേണ്ടതായിരുന്നു.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് നായത്തോട് ചെത്തിക്കോട് ഭാഗത്തുള്ളവർക്ക് കുടിവെള്ളം കിട്ടുന്നില്ല. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ് അധികൃതരോട് ആവശ്യപ്പെട്ടു.











0 comments