ad
Deshabhimani

വി എസ് അനുസ്‌മരണം 21ന്‌

vs
വെബ് ഡെസ്ക്

Published on Jul 16, 2026, 02:00 AM | 1 min read

പാലക്കാട്‌

സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം 21ന്‌ ആചരിക്കും. ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ അനുസ്മരണപൊതുയോഗം നടത്തും. കൊല്ലങ്കോട്‌, ഗായത്രി കല്യാണമണ്ഡപത്തിൽ രാവിലെ 10നും പാലക്കാട്‌ പിരായിരിയിൽ വൈകിട്ട്‌ അഞ്ചിനും ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്യും. കുഴൽമന്ദം കുളവൻമുക്ക്‌ ഇ എം എസ്‌ പാർക്കിൽ വൈകിട്ട്‌ അഞ്ചിന്‌ സി കെ രാജേന്ദ്രൻ, ആലത്തൂർ ദേശീയ മൈതാനത്ത്‌ വൈകിട്ട്‌ നാലിന്‌ എൻ എൻ കൃഷ്ണദാസ്‌, ചെർപ്പുളശേരി ലക്ഷ്‌മി കല്യാണമണ്ഡപത്തിൽ വൈകിട്ട്‌ 4.30ന്‌ എം ആർ മുരളി, പട്ടാമ്പി കൊപ്പത്ത്‌ വൈകിട്ട് 4.30ന്‌ എം ബി രാജേഷ്, വടക്കഞ്ചേരി മന്ദമൈതാനിയിൽ വൈകിട്ട്‌ അഞ്ചിന്‌ കെ ശാന്തകുമാരി, പുതുശേരി കൂട്ടുപാത ഇ കെ നായനാർ സ്മാരകത്തിൽ വൈകിട്ട്‌ നാലിന്‌ വി ചെന്താമരാക്ഷൻ, ഒറ്റപ്പാലം എ കെ ജി മന്ദിരത്തിൽ വൈകിട്ട്‌ അഞ്ചിന്‌ കെ പ്രേംകുമാർ, അട്ടപ്പാടി ഗൂളിക്കടവിൽ വൈകിട്ട്‌ നാലിന്‌ ടി എം ശശി, ശ്രീകൃഷ്ണപുരം അടയ്‌ക്കാപുത്തൂരിൽ വൈകിട്ട്‌ അഞ്ചിന്‌ പി മമ്മിക്കുട്ടി, മുണ്ടൂർ ചുങ്കത്ത്‌ വൈകിട്ട്‌ നാലിന്‌ എ പ്രഭാകരൻ, ചിറ്റൂരിൽ വൈകിട്ട്‌ അഞ്ചിന്‌ ടി കെ ന‍ൗഷാദ്‌, മണ്ണാർക്കാട്ടിൽ വൈകിട്ട്‌ അഞ്ചിന്‌ വി പൊന്നുക്കുട്ടൻ, തൃത്താലയിൽ സുബൈദ ഇസഹാഖ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home