എഫ്എസ്ഇടിഒ സായാഹ്നസദസ്സ് സമാപിച്ചു

എഫ്എസ്ഇടിഒ നേതൃത്വത്തിൽ പുത്തൻകുരിശിൽ നടത്തിയ സായാഹ്നസദസ്സ് കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
യുഡിഎഫ് സർക്കാരിന്റെ ധവളപത്രം, ബജറ്റ്, കേരള വികസനം, സിവിൽ സർവീസ്, പിഎം ശ്രീ എന്നിവ ചർച്ചയാക്കി എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്നസദസ്സുകൾ ജില്ലയിൽ പൂർത്തീകരിച്ചു. ഒമ്പതുമുതൽ 15 വരെ ജില്ലയിലെ 30 കേന്ദ്രങ്ങളില്‍ സായാഹ്നസദസ്സ് നടത്തി.
എറണാകുളം സൗത്തില്‍ നടന്ന സായാഹ്നസദസ്സ് കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഹരി ലാൽ, ഡോ. ഏലിയാസ് മാത്യു, ഡോ. എം എസ് മുരളി, കെ എ അൻവർ, പി ഡി സാജൻ, എ എൻ സിജിമോൾ, കെ എസ് ഷാനിൽ, ഡി പി ദിപിൻ, കെ ജെ ഷൈൻ, ഡാൽമിയ തങ്കപ്പൻ, വി എസ് രാജേഷ്, എസ് ബോബി നാഥ്, എം നിയാസ്, സ്മിത ബക്കർ, ഷനോജ്, സുനിൽകുമാർ, ഡോ. എം ജി സനിൽ കുമാർ, പി എം ഷൈനി, ഡോ. ബോബി പോൾ, ജി ആനന്ദകുമാർ, പി പി സുനിൽ, എൻ എം രാജേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.










0 comments