ജ്യോതിഷത്തിൽ ഗവേഷണം;
ജ്യോതിഷത്തിൽ ഗവേഷണം; കലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി

കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ കലിക്കറ്റ് സർവകലാശാലയിലേക്ക് നടന്ന മാർച്ച് പ്രൊഫ. കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം ആധുനിക ശാസ്ത്ര ശാഖയായ ജ്യോതിശാസ്ത്രത്തെ ജ്യോതിഷവുമായി കൂട്ടിക്കെട്ടി ഗവേഷണം അനുവദിക്കാനുള്ള കലിക്കറ്റ് സർവകലാശാലയുടെ നീക്കത്തിൽ പ്രതിഷേധിച്ച് കേരള യുക്തിവാദി സംഘം മാർച്ച് നടത്തി. സർവകലാശാല ബസ് സ്റ്റോപ്പ് പരിസരത്ത് ആരംഭിച്ച മാർച്ച് ഭരണവിഭാഗത്തിനുമുമ്പിൽ പൊലീസ് തടഞ്ഞു. പ്രൊഫ. കെ പാപ്പുട്ടി ഉദ്ഘാടനംചെയ്തു. കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ അധ്യക്ഷനായി. ഗംഗൻ അഴീക്കോട്, ടി കെ ശക്തിധരൻ, എ കെ അശോക് കുമാർ, സി എസ് എലിസബത്ത്, കെ പി ശബരിഗിരീഷ്, കെ ഉണ്ണികൃഷ്ണൻ, പ്രകാശ് കറുത്തേടത്ത്, എം ഭഗവൻ ദാസ്, കെ ഡി ഉഷ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മാനവം സ്വാഗതവും രാജൻ കോറോത്ത് നന്ദിയും പറഞ്ഞു. മാർച്ചിനുശേഷം ഭാരവാഹികൾ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ, രജിസ്ട്രാർ ഡോ. സി ഡി സെബാസ്റ്റ്യൻ എന്നിവർക്ക് നിവേദനവും നൽകി.










0 comments