ad
Deshabhimani

ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സമ്മേളനം

ലൈസൻസ് അനുവദിക്കുന്നതിലെ അപാകം പരിഹരിക്കണം

കേരള സംസ്ഥാന ചിക്കൻ വ്യാപാരിസമിതി സംസ്ഥാന സമ്മേളനം വ്യാപാരിവ്യവസായി സമിതി സംസ്ഥാന സെക്രട്ടറി 
ഇ എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 16, 2026, 02:00 AM | 1 min read

ആലത്തൂർ

കേരളത്തിലെ ചെറുകിട ചിക്കൻ വ്യാപാരികൾക്ക് ലൈസൻസ് അനുവദിക്കുന്നതിലെ അപാകം പരിഹരിക്കണമെന്ന്‌ സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനം ആലത്തൂരിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ചിക്കൻ വ്യാപാരി സമിതി സംസ്ഥാന പ്രസിഡന്റ്‌ കെ എക്സ് ജോപ്പൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ വി റഷീദ് കണക്കും അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ ബഷീർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അക്ബർ, ജില്ലാ സെക്രട്ടറി എം നിഷാദ്, സ്വാഗതസംഘം ചെയർമാൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എസ് ഉസ്മാൻ(സെക്രട്ടറി), കെ എക്സ് ജോപ്പൻ (പ്രസിഡന്റ്‌), കെ വി റഷീദ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home