ഫീനിക്സ് പദ്ധതി
ആശുപത്രി ഉപകരണങ്ങൾ നന്നാക്കി വിദ്യാർഥികൾ

കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ആശുപത്രി ഉപകരണങ്ങൾ നവീകരിക്കുന്നു
കാലടി
സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ ഫീനിക്സ് പദ്ധതിയുടെ ഭാഗമായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് യൂണിറ്റിലെ വളന്റിയർമാരുടെ നേതൃത്വത്തിൽ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ആശുപത്രി ഉപകരണങ്ങൾക്ക് പുതുജീവനേകി.
രണ്ട് ദിവസങ്ങളിലായി 60 വിദ്യാർഥികളുടെ ശ്രമദാനത്തിലൂടെയാണ് ജീർണാവസ്ഥയിൽ ആയതും ഉപേക്ഷിക്കപ്പെട്ടതുമായ ആശുപത്രി ഉപകരണങ്ങൾ പുനരുദ്ധരിച്ചത്. വരുംദിനങ്ങളിൽ ആശുപത്രിയിലെ കൂടുതൽ ഉപകരണങ്ങൾക്ക് വിദ്യാർഥികളുടെ സേവനത്തിലൂടെ പുതുജീവനേകും.










0 comments