അനുസ്‌മരണ പരിപാടികൾ ആഗസ്‌ത് 1 മുതൽ
എ പി കുര്യൻ ഓർമയായിട്ട് കാൽനൂറ്റാണ്ട്

അങ്കമാലി
നിയമസഭ മുൻ സ്പീക്കറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എപി കുര്യൻ ഓർമയായിട്ട് കാൽനൂറ്റാണ്ട്. സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമാസത്തെ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കും. ഇതിന്റെ പ്രചാരണത്തിനായി ലോഗോ പ്രകാശിപ്പിച്ചു.
2001 ആഗസ്‌ത് 30നായിരുന്നു എ പിയുടെ വേർപാട്. അനുസ്‌മരണ ദിനാചരണ പരിപാടികൾക്ക് ആഗസ്ത് ഒന്നിന് തുടക്കമാകുമെന്ന് സെക്രട്ടറി കെ പി റെജീഷ് വാർത്താകുറിപ്പിൽ അറിയിച്ചു. അന്നേദിവസം വൈകിട്ട് അഞ്ചിന് എ പി സ്മൃതി മാസാചരണത്തിന്റെ ഉദ്ഘാടനം അങ്കമാലി എസ്എൻഡിപി ഹാളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് നിർവഹിക്കും. രണ്ടിന് 25 ഓർമമരങ്ങൾ അങ്കമാലി മണ്ഡലത്തിൽ നടും.
വിവിധ ദിവസങ്ങളിൽ എ പി സമൃതിസംഗമം, പ്രഭാഷണങ്ങൾ, സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ്, മുതിർന്ന പാർടി അംഗങ്ങളുടെ സംഗമം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. അങ്കമാലി സിഎസ്എയുടെ നേതൃത്വത്തിൽ 23ന് എ പി അനുസ്മരണം നടക്കും. ആഗസ്ത് 30ന് സമാപനം. ഇരുനൂറിലധികം കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും. വൈകിട്ട് അഞ്ചിന് മഞ്ഞപ്ര പുത്തൻപള്ളി പാരിഷ് ഹാളിൽ അനുസ്മരണം നടക്കും. വിവിധപരിപാടികളിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.










0 comments