ജില്ലാ പ്രവർത്തകയോഗം ചേർന്നു
ജീവനക്കാരുടെ മാർച്ചും ധർണയും വിജയിപ്പിക്കും: എൻജിഒ യൂണിയൻ

കൊച്ചി
കേരള എൻജിഒ യൂണിയൻ ആഗസ്ത് ആറിന് സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും വിജയിപ്പിക്കാൻ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ സംസാരിച്ചു.
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കുക, 12–ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, കേന്ദ്ര -– സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.










0 comments