ad
Deshabhimani

സ്രാവിനങ്ങളെ തിരിച്ചറിയാൻ 
ആപ്പുമായി സിഎംഎഫ്ആർഐ

cmfri
വെബ് ഡെസ്ക്

Published on Jul 30, 2026, 03:21 AM | 1 min read

കൊച്ചി


സംരക്ഷിതപട്ടികയിലുള്ള സ്രാവ്, തിരണ്ടിയിനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വികസിപ്പിച്ച ‘ഷാർക് അവെയർ’ മൊബൈൽ ആപ്പും ഇന്ററാക്ടീവ് ഇ-–ലേണിങ് മൊഡ്യൂളും മന്ത്രി വി ഇ അബ്ദുൽ ഗഫൂർ പ്രകാശിപ്പിച്ചു.


വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിതപട്ടികയിലുള്ള സ്രാവിനങ്ങളെ തിരിച്ചറിയാനും അവയെക്കുറിച്ച്‌ ശാസ്ത്രീയമായി മനസ്സിലാക്കാനും സഹായിക്കുന്നതാണ് ‘ഷാർക്‌ അവെയർ' ആപ്പ്. ഉടനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും.


സ്രാവുകളെയും കടൽപരിസ്ഥിതിയെയും സംബന്ധിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇ–-ലേണിങ് മൊഡ്യൂൾ. സിഎംഎഫ്ആർഐ ഫിൻഫിഷ് ഫിഷറീസ് ഡിവിഷനിലെ സീനിയർ സയന്റിസ്റ്റ് ഡോ. ലിവി വിൽസന്റെ നേതൃത്വത്തിലാണ് ഇവ വികസിപ്പിച്ചത്. ഫിഷറീസ് സ്‌പെഷ്യൽ സെക്രട്ടറി ബി അബ്ദുൽനാസർ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ഫിഷറീസ് ഡയറക്ടർ വി ചെൽസാസിനി, ഡോ. ശോഭ ജോ കിഴക്കൂടൻ തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home