ad
Deshabhimani

എഫ്ഐടി പെട്രോൾപമ്പ് ഉദ്ഘാടനം നാളെ

petrol pump
വെബ് ഡെസ്ക്

Published on Mar 02, 2026, 03:54 AM | 1 min read


ആലുവ

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിൽ (എഫ്ഐടി) ആരംഭിക്കുന്ന പെട്രോൾപമ്പ് ചൊവ്വ വൈകിട്ട് നാലിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. എഫ്ഐടിയുടെ ഫർണിച്ചർ പ്രദർശനത്തിന്റെ ഭാഗമായിട്ടുള്ള ഡിസൈൻ സ്റ്റുഡിയോയും മന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ സഹകരണത്തോടെ സംയുക്തസംരംഭമെന്ന നിലയിലാണ് എഫ്ഐടി കോമ്പൗണ്ടിൽ പെട്രോൾപമ്പ് ആരംഭിക്കുന്നത്.


80 വർഷത്തെ പാരമ്പര്യമുള്ള കേരളത്തിലെ പൊതുമേഖലാ സ്ഥാപനമാണ് എഫ്ഐടി. ഇടക്കാലത്ത് നഷ്ടത്തിലായെങ്കിലും 2022–23 സാമ്പത്തികവര്‍ഷംമുതൽ പ്രവര്‍ത്തനലാഭത്തിലായി. ആധുനികവൽക്കരണത്തിനായി 67 ലക്ഷം മുടക്കി പോളണ്ടില്‍നിന്ന്‌ ബാന്‍ഡ്സോ മെഷീന്‍ ഇറക്കുമതി ചെയ്തു. ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായി വൈവിധ്യവല്‍ക്കരണ പദ്ധതികൾ നടപ്പിലാക്കി. പെട്രോള്‍പമ്പിനൊപ്പം സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മാണം, ആധുനിക വെയര്‍ഹൗസ് നിര്‍മാണം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങളിലാണ് കമ്പനിയെന്ന് ചെയർമാൻ ആർ അനിൽകുമാർ, മാനേജിങ്‌ ഡയറക്ടർ കെ അഫ്സൽ അലി എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home