ad
Deshabhimani

ഓണംകുളം–ഊട്ടിമറ്റം റോഡ് 
നിർമാണം തുടങ്ങണം

Petition filed

വെങ്ങോല പഞ്ചായത്തിലെ തകർന്നുകിടക്കുന്ന ഓണംകുളം–ഊട്ടിമറ്റം റോഡ്​

വെബ് ഡെസ്ക്

Published on May 12, 2026, 12:06 AM | 1 min read

പെരുമ്പാവൂർ

വെങ്ങോല ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ഓണംകുളം–ഊട്ടിമറ്റം റോഡ് ടെൻഡർ പൂർത്തിയാക്കി നിർമാണം ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട് വാർഡ് അംഗം ബേസിൽ കുര്യാക്കോസ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് നിവേദനം നൽകി.


നവകേരളസദസ്സിൽ നിവേദനം നൽകിയതിനെ തുടർന്ന് കഴിഞ്ഞ സർക്കാർ ഏഴുകോടി രൂപ റോഡ് വികസനത്തിന് അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ കരാർ ഒപ്പിട്ട് നിർമാണം തുടങ്ങാനായില്ല. ഓണംകുളംമുതൽ ശാലേം സ്കൂൾവരെ റോഡ്‌ പൂർണമായും തകർന്നനിലയിലാണ്‌. മഴ വരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ദുസ്സഹമാകും. എത്രയുംവേഗം റോഡ് നിർമാണം പൂർത്തിയാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home