മുതിർന്ന പൗരർ നിവേദനം നൽകി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മഞ്ഞപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്തിന് നിവേദനം നൽകുന്നു
അങ്കമാലി
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മഞ്ഞപ്ര യൂണിറ്റ് വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്തിന് നൽകി. അസോസിയേഷൻ പ്രസിഡന്റ് കെ എ ആന്റു , സെക്രട്ടറി സി വി പോൾ, എം പി തരിയൻ, എ പി ശശീന്ദ്രൻ, സി കെ സഹദേവൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
ക്ഷേമ പെൻഷൻ നിലവിലുള്ള സംവിധാനംവഴി വിതരണം ചെയ്യുക, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നീക്കിവച്ചിരുന്ന പദ്ധതി തുകയിൽ വെട്ടിക്കുറവ് വരുത്തിയത് പുനഃസ്ഥാപിക്കുക, വയോജനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിൽ അഞ്ച് ശതമാനം തുക നീക്കിവയ്ക്കുന്നത് 10 ആക്കി ഉയർത്തുക, തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്ന് പിൻതിരിയുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.









0 comments