അനധികൃത ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കണം

പെരുമ്പാവൂർ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംയുക്ത കോ–ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പി എം സലിം ജോയിന്റ് ആർടിഒ എസ് എസ് പ്രദീപിന് നിവേദനം നൽകുന്നു
പെരുമ്പാവൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷ തൊഴിലാളികളുടെ സംയുക്ത കോ–ഓർഡിനേഷൻ കമ്മിറ്റി ജോയിന്റ് ആർടിഒ എസ് എസ് പ്രദീപിനും പെരുമ്പാവൂർ പൊലീസിനും നിവേദനം നൽകി.
ഓട്ടോറിക്ഷകളുടെ ബോണറ്റ് നമ്പർ സംവിധാനം ഫലപ്രദമായി നടപ്പാക്കുക, ടൗണിൽ അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുക, ഗതാഗതക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
കോ–ഓർഡിനേഷൻ നേതാക്കളായ പി എം സലിം, വി ഇ റഹീം, രാജേഷ് കാവുങ്കൽ, സിദ്ദിഖ് പുളിയാമ്പിള്ളി, എസ് ജി ബാബുകുമാർ, ടി വി രാംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.










0 comments