Deshabhimani

പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ 
കക്കൂസ് ടാങ്ക് നിറഞ്ഞൊഴുകുന്നു

Perumbavoor Taluk Hospital

പെരുമ്പാവൂർ താലൂക്കാശുപത്രിയിലെ കക്കൂസ് ടാങ്ക് നിറഞ്ഞ്‌ 
മലിനജലം പരന്നൊഴുകിയ നിലയിൽ

വെബ് ഡെസ്ക്

Published on Oct 08, 2026, 01:08 AM | 1 min read

പെരുമ്പാവൂർ


താലൂക്കാശുപത്രിയിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം ആശുപത്രി വളപ്പിൽ ഒഴുകിയിട്ടും നടപടിയില്ലാതെ അധികൃതർ. ഫാർമസി സ്റ്റോറിന്റെയും ഒപി ബ്ലോക്കിന്റെയും മധ്യഭാഗത്തായിട്ടാണ് ടാങ്ക്.


ഇത്‌ നിറഞ്ഞൊഴുകി ദുർഗന്ധംമൂലം മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. മൂന്നുദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാണ്‌. ജീവനക്കാർ ഇക്കാര്യം സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തിട്ടില്ല. നഗരസഭയുടെ മേൽനോട്ടത്തിൽ വരുന്ന ആശുപത്രിയായിട്ടും ഭരണസമിതി തിരിഞ്ഞുനോക്കുന്നില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളടക്കം ഉണ്ടാകാനിടയുള്ളതിനാൽ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home