Deshabhimani

സൈക്കിൾ യാത്രക്കാരനെ കാറിടിപ്പിച്ച് കൊലപ്പടുത്തി

ഒളിവിലായിരുന്ന പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

പ്രതി ബിജുലാലുമായി പൊലീസ്
വെബ് ഡെസ്ക്

Published on Oct 08, 2026, 01:57 AM | 1 min read

ആലപ്പുഴ

സൈക്കിൾ യാത്രക്കാരനെ കാറിടിപ്പിച്ച് കൊലപ്പടുത്തിയശേഷം ഒളിവിൽ പോയ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. തിരുവനന്തപുരം പേട്ട ആറ്റുവരമ്പിൽ പുത്തൻവീട്ടിൽ ബിജുലാൽ (48) നെയാണ് നെടുമ്പാശേരി എയർപോർട്ടിന്‌ സമീപത്തുനിന്ന്‌ ആലപ്പുഴ ട്രാഫിക് പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മണ്ണഞ്ചേരി പുത്തൻപുരയ്‌ക്കൽ സെബാസ്‌റ്റ്യനാണ് (57) അപകടത്തിൽ മരിച്ചത്. 2013 ജൂലൈ ഒമ്പതിന് ബർണാഡ് ജങ്‌ഷന്‌ സമീപമായിരുന്നു അപകടം. സൈക്കിളിൽ പോകുകയായിരുന്ന സെബാസ്‌റ്റ്യനെ ബിജുലാൽ ഓടിച്ചിരുന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. കോടതി ശിക്ഷിച്ചതിന്‌ പിന്നാലെ ബിജുലാൽ ഒളിവിൽ പോകുകയായിരുന്നു. ട്രാഫിക് എസ്‌ഐ സിബിമോൻ, എഎസ്ഐമാരായ ആർ മനോജ്കുമാർ, ലെനിമോൻ, സിപിഒ എം മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home