ചോറ്റാനിക്കരയിൽ പാടം നികത്തുന്നു

ചോറ്റാനിക്കര വയലിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നു
ചോറ്റാനിക്കര
പാടശേഖരം മണ്ണിട്ടുനികത്തുന്നതായി പരാതി. ചോറ്റാനിക്കര പഞ്ചായത്ത് രണ്ടാംവാർഡിൽ വയലിൽ പാടത്താണ് അനധികൃതമായി മണ്ണിട്ടുനികത്തുന്നത്. പഞ്ചായത്ത് അംഗത്തിന്റെ അറിവോടെയാണ് അനധികൃത നികത്തലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇതുസംബന്ധിച്ച് കെഎസ്-കെടിയു വില്ലേജ് കമ്മിറ്റി വില്ലേജ് ഓഫീസർക്ക് പരാതി നൽകി.
പാടം നികത്തിയാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും. പാടം നികത്താനുള്ള ശ്രമം തടയണമെന്നും ഇട്ട മണ്ണ് കോരിമാറ്റണമെന്നും കെഎസ്-കെടിയു വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments