ad
Deshabhimani

പെരുന്പാവൂരിൽ ജനകീയ പ്രതിരോധ പാഠശാല തുടങ്ങി

perumbavoor

സിപിഐ എം ഒക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ പാഠശാല ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 01:27 AM | 1 min read

പെരുമ്പാവൂർ


സിപിഐ എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പാഠശാലയ്‌ക്ക്‌ പെരുന്പാവൂരിൽ തുടക്കമായി.


‘ബിജെപി സർക്കാരിന്റെ ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമപ്രതിരോധവും’ വിഷയത്തിൽ ഒക്കൽ ലോക്കൽ കമ്മിറ്റിയിൽ സംഘടിപ്പിച്ച പാഠശാല ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു.


ടി വി മോഹനൻ അധ്യക്ഷനായി. എം കെ രാജഗോപാൽ, മെബിൻ ജോസ്, പി കെ സിജു, പി ഇ ഷംസുദ്ദീൻ, വിമൽ വിജയൻ, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home