താലൂക്കാശുപത്രിയിലെ കിടപ്പുരോഗികൾക്ക്
പാൽ, മുട്ട, ബ്രഡ് വിതരണം തുടങ്ങി

എൽഡിഎഫ് പെരുമ്പാവൂർ മുനിസിപ്പൽ കമ്മിറ്റിയും കൗൺസിലർമാരും കിടപ്പുരോഗികൾക്ക് നൽകുന്ന ഭക്ഷണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ആശുപത്രിക്ക് കൈമാറുന്നു
പെരുമ്പാവൂർ
താലൂക്കാശുപത്രിയിലെ കിടപ്പുരോഗികൾക്ക് നൽകിക്കൊണ്ടിരുന്ന ബ്രഡും പാലും നിർത്തലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ രോഗികൾക്ക് ബ്രഡിനും പാലിനും പുറമെ മുട്ടയുംകൂടി വിതരണം നടത്തി.
നഗരസഭയും എച്ച്എംസി കമ്മിറ്റിയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുന്ന നടപടി അവസാനിപ്പിക്കുംവരെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ജൂൺ അഞ്ചിന് മനോജ് മൂത്തേടൻ എംഎൽഎയും നഗരസഭാ ചെയർപേഴ്സൺ കെ എം സംഗീതയും പങ്കെടുത്ത എച്ച്എംസി കമ്മിറ്റിയിലാണ് കിടപ്പുരോഗികൾക്ക് ഭക്ഷണം നൽകിക്കൊണ്ടിരുന്ന നടപടി നിർത്തലാക്കിയത്. രോഗികൾ നൽകിയ പരാതിപ്രകാരമാണ് എൽഡിഎഫ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഭക്ഷണം ആശുപത്രിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വി പി ബാബു, ഡോ. അജി സി പണിക്കർ, കെ പി റെജിമോൻ, വി പി ഖാദർ, കെ ഇ നൗഷാദ്, പി സി ബാബു, രാജേഷ് കാവുങ്കൽ എന്നിവർ സംസാരിച്ചു.











0 comments