നവതിമന്ദിരവും പി ജി സ്മാരക വായനശാലാഹാളും നാടിന് സമർപ്പിച്ചു

പുല്ലുവഴി വായനശാലയുടെ നവതി ആഘോഷം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
പുല്ലുവഴി പബ്ലിക് ലൈബ്രറി നവതി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച നവതിമന്ദിരവും കമ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനു`മായ പി ഗോവിന്ദപിള്ളയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേരിൽ നിർമിച്ച വായനശാലാ ഹാളും നാടിന് സമർപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് വി എം ഉണ്ണി അധ്യക്ഷനായി. സംവിധായകൻ സത്യൻ അന്തിക്കാട് നവതിസ്മരണിക കവർ പ്രകാശിപ്പിച്ചു. ആർ പാർവതീദേവി, ബിന്ദു ഗോപാലകൃഷ്ണൻ, പി ജി സജീവ്, എൻ പി അജയകുമാർ, സാജു പോൾ, ശാരദ മോഹൻ, ആർ എം രാമചന്ദ്രൻ, ഡോ. എസ് വിനീത് എന്നിവർ സംസാരിച്ചു.
വായനശാലയുടെ മുൻകാലപ്രവർത്തകരെ ആദരിച്ചു. പാട്ടിൻ തേൻകണം, ബഷീറിന്റെ പ്രേമലേഖനം എന്ന കഥയുടെ നാടകാവിഷ്കാരം, പുളിയാമ്പിള്ളി ചോതി സ്മാരക കുടകളിസംഘത്തിന്റെ തുടികൊട്ടും കുടകളിയും അരങ്ങേറി.











0 comments