Deshabhimani

പെരിയാർവാലി കനാലിൽ വെള്ളം തുറന്നുവിടണം

PERIYAR VALLEY CANAL

​പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് 
ഡിവിഷൻ ഓഫീസറുമായി സിപിഐ എം, കർഷകസംഘം നേതാക്കൾ 
ചർച്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:28 AM | 1 min read

മൂവാറ്റുപുഴ


പെരിയാർവാലി കനാലിൽ ജലവിതരണം നടക്കാത്തതിനാൽ പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ മേഖലയിൽ കുടിവള്ളക്ഷാമം രൂക്ഷം. കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാത്തതിനാൽ കുടിവെള്ളവിതരണവും കൃഷിയിടങ്ങളിലെ ജനസേചനവും മുടങ്ങി.


ഉയർന്ന പ്രദേശങ്ങളിലും ഉന്നതികളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയായി. പെരിയാർവാലി കനാലിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടവെള്ള പദ്ധതികളിലൂടെയുള്ള കുടിവെള്ളവിതരണം വേണ്ടത്ര നടക്കുന്നില്ല. നിരവധി പരാതികൾ ഉയർന്നെങ്കിലും പരിഹരിക്കാൻ പഞ്ചായത്ത്, പെരിയാർവാലി അധികൃതർ തയ്യാറാകുന്നില്ല.


സിപിഐ എം പായിപ്ര വെസ്റ്റ് ലോക്കൽ കമ്മിറ്റിയും കർഷകസംഘം വില്ലേജ് കമ്മിറ്റിയും ചേർന്ന്‌ പെരിയാർവാലി ജലസേചന പദ്ധതി ഡിവിഷണൽ ഓഫീസർക്ക് നിവേദനം നൽകി.


സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആർ സുകുമാരൻ, ലോക്കൽ സെക്രട്ടറി ബാബു ബേബി, കർഷകസംഘം വില്ലേജ് സെക്രട്ടറി എ അജാസ് എന്നിവരുടെ നേതൃത്വത്തിൽ

ഡിവിഷണൽ ഓഫീസറുമായി ചർച്ച നടത്തി. പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്നുവിട്ട് കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ പെരിയാർവാലി ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തുമെന്ന് ലോക്കൽ സെക്രട്ടറി ബാബു ബേബി പറഞ്ഞു. ‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home