പെരിയാറിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിയാറിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു
ആലുവ
ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് പെരിയാറിൽ 7000 മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷയായി. കോളേജ് മാനേജർ സിസ്റ്റർ സിസ്‌ലെറ്റ്, ജോസ് മാവേലി, ചാർളി പോൾ, ഡോ. ജോബി തോമസ്, ഡോ. കെ ലേഖ, ഡോ. ഷിരിയ ഫെസ്റ്റ്സ്, ഡോ. നിനു റോസ്, പി എം അലി എന്നിവർ സംസാരിച്ചു.
ജനസേവ ശിശുഭവൻ, അൻവർ പാലിയേറ്റീവ് കെയർ, കേരള ആക്‌ഷൻ ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.











0 comments