എംഡിഎംഎയും കഞ്ചാവുമായി 3 പേർ പിടിയിൽ

സബിൻ സാബു, ചിറാജുൽ ഹഖ്, ബസ്തബ് ബീറോ
കൊച്ചി
ചേരാനല്ലൂർ, എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിലായി എംഡിഎംഎയും കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേരെ കൊച്ചി സിറ്റി പൊലീസ് ഡാൻസാഫ് സംഘം പിടികൂടി. ചേരാനല്ലൂർ ഫെഡറൽ ബാങ്ക് ലിങ്ക് റോഡിന് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ 8.59 ഗ്രാം എംഡിഎംഎയുമായി കോട്ടയം വെള്ളൂർ ചെമ്പൊടിച്ചിറ വീട്ടിൽ സബിൻ സാബു (25)വാണ് അറസ്‌റ്റിലായത്.
എറണാകുളം എ എൽ ജേക്കബ് റോഡിന് സമീപത്തുനിന്ന് 1.99 കിലോ കഞ്ചാവുമായി അസം സ്വദേശി ചിറാജുൽ ഹഖ് (28), ഒഡിഷ സ്വദേശി ബസ്തബ് ബീറോ (26) എന്നിവരും പിടിയിലായി. നാർകോട്ടിക് സെൽ എസിപി ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.










0 comments