Deshabhimani

അങ്കമാലി അർബൻ സംഘത്തിലെ തട്ടിപ്പ്‌

നിക്ഷേപകർ മാർച്ച്‌ നടത്തി

Performed.

അർബൻസംഘം തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് നിക്ഷേപകർ 
അങ്കമാലിയിൽ നടത്തിയ പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on May 12, 2026, 01:11 AM | 1 min read

അങ്കമാലി

കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിൽ വ്യാജരേഖകളിൽ കോടികൾ വായ്പയെടുത്ത് തട്ടിപ്പുനടത്തിയവർക്കെതിരെ നടപടിയെടുത്ത്‌ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ അങ്കമാലിയിൽ പ്രകടനം നടത്തി.


നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെയാണ് ഏകദേശം 96 കോടി രൂപയുടെ വായ്പതട്ടിപ്പ്‌ നടന്നത്. ഇതിന് അന്നത്തെ സഹകരണ ജില്ലാ ജോയിന്റ്‌ രജിസ്ട്രാറുടെയും ഓഡിറ്റർമാരുടെയും സഹായം കിട്ടിയതായി നിക്ഷേപകർ ആരോപിച്ചു. പ്രതിഷേധ കൂട്ടായ്മ നിക്ഷേപക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്‌ പി എ തോമസ് ഉദ്ഘാടനം ചെയ്തു. ടി കെ ചെറിയാക്കു അധ്യക്ഷനായി. നിക്ഷേപക സംരക്ഷണസമിതി സെക്രട്ടേറി യോഹന്നാൻ വി കൂരൻ, മാർട്ടിൻ മൂഞ്ഞേലി, വിനോദ് ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home