പെൻഷൻ പരിഷ്കരണത്തിലെ അപാകം പരിഹരിക്കണം

വിരമിച്ച കോളേജ് അധ്യാപകരുടെ സംയുക്ത കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
വിരമിച്ച സർവകലാശാല കോളേജ് അധ്യാപകരുടെ ഏഴാം പെൻഷൻ പരിഷ്കരണത്തിലെ നിലവിലുള്ള അപാകം പരിഹരിക്കണമെന്ന് എറണാകുളത്ത് ചേർന്ന സർവകലാശാല കോളേജ് അധ്യാപകരുടെ സംയുക്ത കൺവൻഷൻ ആവശ്യപ്പെട്ടു. യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
2016 നുശേഷം അധ്യാപകർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക എത്രയുംപെട്ടെന്ന് വിതരണം ചെയ്യണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. പ്രൊഫ. സന്തോഷ് ടി വർഗീസ് അധ്യക്ഷനായി. സംസ്ഥാന ആക്‌ഷൻ കൗൺസിൽ ചെയർമാൻ പ്രൊഫ. വി എൻ ചന്ദ്രമോഹൻ, ഡോ. ഒ ജി ഒലീന, പ്രൊഫ. കെ കെ വിശ്വനാഥൻ, ഡോ. ആർ ശശികുമാർ, പ്രൊഫ. ഡി സലിംകുമാർ, ഡോ. പി തോമസ് മാത്യു, ഡോ. ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
ഡൽഹിയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർഥികൾക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പൊലീസ് നടപടികൾ എത്രയുംവേഗം അവസാനിപ്പിക്കണമെന്നും സർക്കാർ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ നേടിയെടുക്കാൻ ആരംഭിക്കേണ്ട സമരപരിപാടികൾക്ക് ജില്ലാ ആക്‌ഷൻ കൗൺസിലിന് രൂപം നൽകി.
ആക്‌ഷൻ കൗൺസിലിന്റെ ജില്ലാ ചെയർമാനായി സന്തോഷ് ടി വർഗീസിനെയും കൺവീനറായി പ്രൊഫ. ഡി സലിംകുമാറിനെയും ട്രഷററായി ഡോ. മണിമോഹനെയും തെരഞ്ഞെടുത്തു.










0 comments