സ്ത്രീസുരക്ഷാ പെൻഷൻ യുഡിഎഫ് അട്ടിമറിച്ചു: മാത്യു ടി തോമസ്

ഐഎസ്‌ജെഡി ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന യുഡിഎഫ് സർക്കാർ, മുപ്പത്തഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ളവർക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിച്ചെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ നേതൃസമ്മേളനം കലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അധ്യക്ഷനായി. കെ കൃഷ്ണൻകുട്ടി, ജോസ് തെറ്റയിൽ, സാബു ജോർജ്, ബെന്നി മൂഞ്ഞേലി, സോജൻ ജോർജ്, സലിം എടത്തല, കെ കെ വേലായുധൻ, കുമ്പളം രവി തുടങ്ങിയവർ സംസാരിച്ചു.










0 comments