ad
Deshabhimani

ജീര്‍ണിച്ച കെട്ടിടം യാത്രക്കാര്‍ക്ക് 
ഭീഷണി

അപകടഭീഷണിയിലായ കെട്ടിടത്തിന് സമീപത്തെ വഴി പൊലീസ് അടച്ച് പൂട്ടിയനിലയില്‍

അപകടഭീഷണിയിലായ കെട്ടിടത്തിന് സമീപത്തെ വഴി പൊലീസ് അടച്ച് പൂട്ടിയനിലയില്‍

വെബ് ഡെസ്ക്

Published on Jun 17, 2026, 02:13 AM | 1 min read

കോഴിക്കോട് നഗരത്തിലെ ജനവാസകേന്ദ്രമായ തെക്കെപുറം വെസ്റ്റ് കല്ലായിയിലെ ജീര്‍ണിച്ച കെട്ടിടം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കുണ്ടുങ്ങൽ റോഡിൽനിന്ന് എണ്ണപ്പാടം റോഡിലേക്ക് പ്രവേശിക്കുന്ന നൂറുവർഷം പഴക്കമുള്ള കെട്ടിടം ജീർണിച്ച സ്ഥിതയിലാണ്‌. ഇത്‌ ഏതുനിമിഷവും നിലംപൊത്താം. കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. നിരവധി ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയില്‍ അപകടസാധ്യതയെ തുടര്‍ന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. മഴകൂടി വന്നതോടെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞദിവസം പൊലീസ് ജനങ്ങളുടെ സഹകരണത്തോടെ റോഡ് അടച്ചെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനമായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home