ad
Deshabhimani

ഫോര്‍ട്ട് കൊച്ചിയില്‍ വിരുന്നെത്തി "മയിലമ്മയും പിള്ളേരും'

peacock fort kochi
വെബ് ഡെസ്ക്

Published on Nov 29, 2025, 01:45 AM | 1 min read


മട്ടാഞ്ചേരി

ഫോര്‍ട്ട് കൊച്ചിയില്‍ വിരുന്നെത്തിയ മയിലമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതതാവളമൊരുക്കി കോർപറേഷൻ ഫോര്‍ട്ട് കൊച്ചി മേഖലാ ഓഫീസിലെ ജീവനക്കാര്‍. ഫോര്‍ട്ട് കൊച്ചിയില്‍ കുറച്ചുനാളുകളായി മയിലുകൾ എത്തുന്നുണ്ട്. കുഞ്ഞുങ്ങളുമായി എത്തിയ മയിലിനെ കഴിഞ്ഞദിവസമാണ് നാട്ടുകാര്‍ കണ്ടത്. കോർപറേഷൻ മേഖലാ ഓഫീസിലേക്ക് കയറിയ മയിലിനും കുഞ്ഞുങ്ങള്‍ക്കും ജീവനക്കാര്‍ സുരക്ഷിതകേന്ദ്രമൊരുക്കുകയായിരുന്നു. മയിലമ്മയെയും കുഞ്ഞുങ്ങളെയും കാണാന്‍ കോർപറേഷൻ ഓഫീസിൽ നിരവധിപേർ എത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home